ജോയ് ഇ-ബൈക്ക് വിതരണ ശൃംഖല വികസിപ്പിക്കുന്നു

Posted on: May 3, 2023

കൊച്ചി : വിതരണ ശൃംഖലയ്ക്ക് ഉത്തേജനം നല്‍കി ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, ഡിസ്ട്രിബ്യൂഷന്‍-ഡീലര്‍ മാതൃക പുനക്രമീകരിക്കുന്നു. താലൂക്ക് തലത്തിലുള്ള ഡീലര്‍മാരുമായുള്ള കമ്പനിയുടെ ബന്ധം ആഴത്തിലുറപ്പാക്കുന്നതിന് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലാ തലത്തില്‍ 150 ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ സ്ഥാപിക്കും.

നിലവില്‍ കമ്പനിക്ക് രാജ്യത്ത് 600ലധികം ടച്ച് പോയിന്റുകളുണ്ട്. രാജ്യത്തെ മികച്ച ബ്രാന്‍ഡായി മാറുന്നതിന് ജോയ് ഇ-ബൈക്കിനെ പിന്തുണച്ച നിലവിലെ ഡീലര്‍മാര്‍ക്ക് വിതരണക്കാരനാകാനുള്ള അവസരം ആദ്യം നല്‍കാനാണ് കമ്പനി മാനേജ്മെന്റിന്റെ തീരുമാനം. വാര്‍ഡ് വിസാര്‍ഡിന് ഇന്ത്യയിലെ 55ലധികം പ്രധാന നഗരങ്ങളില്‍ ശക്തമായ സാനിധ്യവുമുണ്ട്.

തങ്ങളുടെ വാഹനങ്ങള്‍ക്കുള്ള വിതരണ വിടവ് നികത്തുന്നതിനും, ഉപഭോക്തൃ അനുഭവം ഉയര്‍ത്തുന്നതിനും കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ മോഡലിന്റെ ഉയര്‍ച്ച പ്രീ-ഷെഡ്യൂള്‍ ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചെന്ന് ഇതേക്കുറിച്ച് സംസാരിച്ച വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

 

TAGS: Ward Wizard |