വാര്‍ഡ് വിസാര്‍ഡിന സെപ്റ്റംബറില്‍ 2,824 യൂണിറ്റുകളുടെ വില്പ്പന

Posted on: October 7, 2023

കൊച്ചി : ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2023 സെപ്റ്റംബറില്‍ ജോയ് ഇ-ബൈക്കിന്റെ 2,824 യൂണിറ്റുകള്‍ വിറ്റഴിച്ചു ശ്രദ്ധേയ നേട്ടം കൈവരിച്ചു. വേഗത കുറഞ്ഞതും, ഉയര്‍ന്ന വേഗതയുള്ളതുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. 2023 ഓഗസ്റ്റില്‍ 1,496 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റതുമായി താരതമ്യം ചെയ്യുമ്പോള്‍ 89% വില്‍പന വളര്‍ച്ചയാണ് കമ്പനി സെപ്റ്റംബറില്‍ നേടിയത്.

രണ്ട് പതിറ്റാണ്ടിന്റെ സാമ്പത്തിക നേതൃപരിചയമുള്ള തേജസ് എ. മേത്ത വാര്‍ഡ്വിസാര്‍ഡ് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിതനായതും സെപ്റ്റംബറിലാണ്. വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഓപ്പറേഷന്‍ പ്രസിഡന്റായി സഞ്ജയ് സാബ്ലോക്കും നിയമിക്കപ്പെട്ടു.

ഇവര്‍ക്ക് പുറമേ ഗ്രൂപ്പിന്റെ ഭരണവും തന്ത്രപരമായ വൈദഗ്ധ്യവും ശക്തിപ്പെടുത്തിക്കൊണ്ട് ഡോ.ജോണ്‍ ജോസഫ്, റിട്ട.ലെഫ്റ്റനന്റ് ജനറല്‍ ജയ് സിംഗ് നൈന്‍ എന്നിവരെ നോണ്‍ എക്സിക്യൂട്ടീവ് സ്വതന്ത്ര്യ ഡയറക്ടര്‍മാരായും കമ്പനി നിയമിച്ചു. ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ക്കും മികവിനും തുടക്കമിടാനുള്ള വാര്‍ഡ്വിസാര്‍ഡിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനങ്ങള്‍.

 

TAGS: Ward Wizard |