വാര്‍ഡ് വിസാര്‍ന് ഇ-സ്‌കൂട്ടര്‍ വില്പനയില്‍ മികച്ച വളര്‍ച്ച

Posted on: July 8, 2023

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡില്‍ നിന്നുള്ള ജോയ് ഇ-ബൈക്ക് 2023 ജൂണ്‍ മാസം മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2529 യൂണിറ്റ് ലോ സ്പീഡ്, ഹൈ സ്പീഡ് ഇരുചക്രവൈദ്യുത വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2022 ജൂണില്‍ 2,125 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്.

2023 മെയ് മാസത്തെ വില്പനയേക്കാള്‍ 475 ശതമാനം വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. മെയ് മാസം 532 യൂണിറ്റുകളാണ് വിറ്റിരുന്നത്. ഈ മാസം മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ വലിയ കുതിച്ചുചാട്ടം തങ്ങള്‍ കാണുന്നതായി വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു. തങ്ങളുടെ ഡീലര്‍ഷിപ്പുകളില്‍ അന്വേഷണങ്ങളും നിറയുന്നുണ്ട്.

ഉത്സവ സീസണ്‍ അടുക്കുമ്പോള്‍, ഈ പ്രവണത കൂടുതല്‍ ആര്‍ജിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ഡിമാന്‍ഡ് മുന്നില്‍കണ്ട് രണ്ടാം പാദത്തില്‍ ഇന്ത്യയിലെ ഒന്നിലധികം ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ തങ്ങള്‍ പുതിയ വിതരണക്കാരുടെ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Ward Wizard |