പുതിയ രണ്ട് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ച് ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്

Posted on: November 14, 2022

കൊച്ചി : രണ്ട് പുതിയ ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ പുറത്തിറക്കി ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്്. ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്‌സ് 90:10 എസ്ഡിഎല്‍ പ്ലസ് ഗില്‍റ്റ് നവംബര്‍ 2026 ഇന്‍ഡക്സ് ഫണ്ടും ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്‌സും 90:10 എസ്ഡിഎല്‍ പ്ലസ് ഗില്‍റ്റ്ഏപ്രില്‍ 2032 എന്നി രണ്ട് ഫണ്ടുകളാണ് അവതരിപ്പിച്ചത്.

അതേസമയം ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്‌സ് 90:10 എസ്ഡിഎല്‍ പ്ലസ് ഗില്‍റ്റ് നവംബര്‍ 2026 ഇന്‍ഡക്സ് ഫണ്ട് 2022 നവംബര്‍ 14 തിങ്കളാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറന്ന് 16 നവംബര്‍ 2022 ബുധനാഴ്ച ക്ലോസ് ചെയ്യുകയും ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്‌സും 90:10 എസ്ഡിഎല്‍ പ്ലസ് ഗില്‍റ്റ്ഏപ്രില്‍ 2032 ഇന്‍ഡക്സ് ഫണ്ട് 2022 നവംബര്‍ 14 തിങ്കളാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറന്ന് 28 നവംബര്‍ 2022 തിങ്കളാഴ്ച ക്ലോസ് ചെയ്യുകയും. ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നേരിട്ട് https://idfcmf.com/ എന്നതില്‍ നിക്ഷേപം നടത്താം.

 

TAGS: IDFC Bank |