പുതിയ മള്‍ട്ടി ക്യാപ് ഫണ്ടുമായി ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട്

Posted on: November 10, 2021

കൊച്ചി : ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട് പുതിയ ഐഡിഎഫ്സി മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. വലിയ,ഇടത്തരം, ചെറിയ കാപുകളിലും ഓഹരിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമ്പദ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. ഐപിഒകള്‍, പുതു തലമുറ ബിസിനസുകള്‍, രാജ്യാന്തര ഇക്വിറ്റികള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനും ഫണ്ട് ലക്ഷ്യമിടുന്നു.

വൈവിധ്യമാര്‍ന്ന ഈ നിക്ഷേപ മിശ്രിതം മിഡ്, സ്മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിന്നുള്ള ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുടെ സംയോജിത നേട്ടം നല്‍കുന്നു, അതേസമയം വലിയ ക്യാപ് സ്റ്റോക്കുകളിലെ നിക്ഷേപത്തിലൂടെയുള്ള അസ്ഥിരത കുറയ്ക്കാനും ലക്ഷ്യമിടുന്നു. നവംബര്‍ 12ന് പുതിയ ഫണ്ട് ആരംഭിക്കും. 26ന് ക്ലോസ് ചെയ്യും.

വൈവിധ്യമാര്‍ന്ന നേട്ടങ്ങളാണ് ഐഡിഎഫ്സി മള്‍ട്ടി ക്യാപ് ഫണ്ടിനെ വ്യത്യസ്തമാക്കുന്നത്. ‘3ഡി പവര്‍’ തന്ത്രമായിട്ടാണ് രൂപവല്‍ക്കരിച്ചിരിക്കുന്നത്. ഫണ്ടിന്റെ 25 ശതമാനം വലിയ, ഇടത്തരം, ചെറിയ കാപ്പുകളിലായി നിക്ഷേപിക്കുകയാണ് ഫണ്ടിന്റെ മാനദണ്ഡം. ബാക്കി ഫണ്ട് മാനേജരുടെ കാഴ്ചപ്പാടനുസരിച്ച് നിക്ഷേപിക്കും.

ഇടത്തരം, ചെറിയ ക്യാപുകളില്‍ പരമാവധി നിക്ഷേപിക്കുന്നതു കൊണ്ടുള്ള സാഹസം ഇതുവഴി ഒഴിവാകുന്നു. ഫണ്ട് മാനേജരുടെ ഇഷ്ടത്തിന് പരിധിയും വയ്ക്കുന്നു. ഗുണനിലവാര മാനേജ്മെന്റ്, കേന്ദ്രീകൃത മൂലധന അലോക്കേഷന്‍ നയങ്ങള്‍, ശക്തമായ ബാലന്‍സ് ഷീറ്റ്, പ്രവര്‍ത്തന പണമൊഴുക്ക് എന്നിവ ലക്ഷ്യമിടുന്ന സ്റ്റോക്ക്-തിരഞ്ഞെടുപ്പ് പ്രക്രിയയെ ഡിപെന്‍ഡബിലിറ്റി വശം എടുത്തു കാണിക്കുന്നു

TAGS: IDFC Bank |