ഐഡിഎഫ്‌സി ബാങ്ക് ബെനിഫിറ്റ് കാർഡ് പുറത്തിറക്കി

Posted on: August 10, 2017

കൊച്ചി : ജീവനക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഡിജിറ്റൽ കാർഡിലൂടെ ലഭ്യമാക്കാൻ ഐഡിഎഫ്‌സി ബാങ്ക് ബെനിഫിറ്റ് കാർഡ് പുറത്തിറക്കി. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽവത്ക്കരിക്കാൻ സെറ്റയുമായി സഹകരിച്ചാണ് കാർഡ് അവതരിപ്പിക്കുന്നത്. പൂർണമായും ഡിജിറ്റലും പേപ്പർ രഹിതവുമാണ് ഈ നൂതന സംവിധാനം. സെറ്റയുടെ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി തൊഴിലാളികൾക്കും ബെനിഫിറ്റ് കാർഡിലെ വിവരങ്ങൾ അറിയാം.

പേ്‌മെന്റ് സംവിധാനം പൂർണമായും ഉടച്ചുവാർക്കാനാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഐഡിഎഫ്‌സി ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ അവതാർ മോംഗ പറഞ്ഞു. ജീവനക്കാർക്കുള്ള ആനൂകല്യങ്ങൾ അനുവദിക്കുന്നത് പൂർണമായും ഡിജിറ്റൽവത്ക്കരിച്ച് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ പരസ്പര സഹകരണത്തിലൂടെ സാധിക്കുന്നതായി സെറ്റയുടെ സിടിഒയും സഹസ്ഥാപകനുമായ രാംകി ഗദ്ദിപതി പറഞ്ഞു. തുടക്കത്തിൽ മെഡിക്കൽ, ഭക്ഷണ ചിലവ്, എൽടിഎ, ഇന്ധന ചിലവ് എന്നിവയുടെ റീഇംബേഴ്‌സ്‌മെന്റുകൾക്കായുള്ള ബെനിഫിറ്റ് കാർഡിൽ മറ്റ് അലവൻസുകളും ഉൾപ്പെടുത്താം.