യൂക്കോ ബാങ്കിന് 123.61 കോടി അറ്റാദായം

Posted on: August 10, 2022

കൊച്ചി : ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ യൂക്കോ ബാങ്കിന് 123.61 കോടി അറ്റാദായം. ബാങ്കിന്റെ ആകെ ബിസിനസ് ജൂണ്‍ 30 വരെ 7.13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 356677.47 കോടിയിലെത്തി. പ്രവര്‍ത്തനലാഭം, അറ്റപലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ വര്‍ധനയാണ് അറ്റാദായം

ഉയരാന്‍ കാരണമെന്ന് ബാങ്കിന്റെ എം.ഡിയും സിഇഒയുമായ സോമ ശങ്കര് പ്രസാദ് അറിയിച്ചു. ഈസാമ്പത്തിക വര്‍ഷം കേരളത്തില്‍ 7 പുതിയ ശാഖകള്‍ ഉള്‍പ്പെടെ അഖിലേന്ത്യ തലത്തില്‍200 പുതിയ ശാഖകള്‍ തുറക്കുമെന്നും അറിയിച്ചു.

TAGS: UCO Bank |