യൂക്കോ ബാങ്കിന് 504 കോടി അറ്റാദായം

Posted on: November 7, 2022

കൊച്ചി : യൂക്കോ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറില്‍ 04.52 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2022 സെപ്റ്റംബര്‍ 30ന് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1089,78 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ ആകെ ബിസിനസ് 2022 സെപ്റ്റംബര്‍ 30വരെ 12.5 5% വളര്‍ച്ച രേഖപ്പെടുത്തി 3,77,304,92 കോടി രൂപയില്‍ എത്തി.

ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.37 ശതമാനത്തില്‍ നിന്ന് 1.99% ആയി കുറഞ്ഞു. പ്രവര്‍ത്തന ലാഭം, പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനയാണ് അറ്റാദായം കുത്തനെ ഉയരാന്‍ കാരണമെന്ന് ബാങ്ക് എംഡിയും സിഇഒയുമായസോമശങ്കര പ്രസാദ് അറിയിച്ചു.

സെപ്റ്റംബര്‍ മാസത്തില്‍ ബാങ്ക് ഓരോ മേഖലയിലും മികച്ച വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം യൂക്കോ ബാങ്ക് കേരളത്തില്‍ 7 പുതിയ ശാഖകള്‍ ഉള്‍പ്പെടെ അഖിലേന്ത്യാ തലത്തില്‍ 200 പുതിയ ശാഖകള്‍തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

TAGS: UCO Bank |