യൂക്കോ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന

Posted on: May 3, 2023

കൊച്ചി : 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1862 കോടി രൂപ അറ്റാദായം നേടി യൂക്കോ ബാങ്ക്. 2023 മാര്‍ച്ച് 31ന് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 4340 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് 2023 മാര്‍ച്ച് 31 വരെ 16.14% വളര്‍ച്ച രേഖപ്പെടുത്തി 410967.19 കോടി രൂപയിലെത്തി.

ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 2.70 ശതമാനത്തില്‍ നിന്ന് 1.29 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം കുത്തനെ ഉയരാന്‍ കാരണമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയും ആയ സോമശങ്കര പ്രസാദ് അറിയിച്ചു.

മാര്‍ച്ച് പാദത്തില്‍ ബാങ്ക് ഓരോ മേഖലയിലും മികച്ച വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം
പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂക്കോ ബാങ്ക് കേരളത്തില്‍ആറ് പുതിയ ശാഖകള്‍ ഉള്‍പ്പെടെ അഖിലേന്ത്യാ തലത്തില്‍ 200 പുതിയ ശാഖകള്‍ തുറന്നു.

 

TAGS: UCO Bank |