യൂക്കോ ബാങ്കിന് 101.81 കോടി രൂപ അറ്റാദായം

Posted on: July 31, 2021

കൊച്ചി : ജൂണില്‍ അവസാനിച്ച ആദ്യക്വാര്‍ട്ടറില്‍ യൂക്കോ ബാങ്ക് 101.81 കോടി രൂപ അറ്റാദായം-നേടി. പ്രവര്‍ത്തന ലാഭം, അറ്റപലിശ വരുമാനം, പലിശയിതര വരുമാനം എന്നിവയില്‍ ഉണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം കുത്തനെ ഉയരാന്‍ കാരണമെന്ന് ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 2020 ജൂണ്‍ ക്വാര്‍ട്ടറില്‍ 977.08 കോടിയില്‍നിന്ന് 1,286.28 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ബിസിനസ് 7.28 ശതമാനം വളര്‍ച്ചയോടെ 3.33 ലക്ഷം കോടി രൂപയിലെത്തി. ആകെ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 4.95 ശതമാനത്തില്‍നിന്ന് 3.85 ശതമാനമായി കുറഞ്ഞു.

 

TAGS: UCO Bank |