യൂക്കോ ബാങ്കിന് പുരസ്‌കാരം

Posted on: December 9, 2021

കൊച്ചി : കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഡല്‍ഹിയില്‍ നടത്തിയ ഡിജിറ്റല്‍ പേമെന്റ് ഉത്സവില്‍ പൊതുമേഖലയിലെ യൂക്കോ ബാങ്കിന് പുരസ്‌കാരം.

പൊതുമേഖലാ ബാങ്കുകളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ നേടിയതിന് ഡിജി-ധന്‍ അവാര്‍ഡ്‌സില്‍ ഉത്കര്‍ഷ പുരസ്‌കാരമാണ് യൂക്കോ ബാങ്കിന് ലഭിച്ചത്.

യൂക്കോ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ എ.കെ. ഗോയല്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

 

TAGS: UCO Bank |