യൂക്കോ ബാങ്ക് ഇടപാടുകാര്‍ക്ക് കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു

Posted on: June 8, 2021

 

കൊച്ചി : കോവിഡ് രണ്ടാംതരംഗത്തെ നേരിടുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ യൂക്കോ ബാങ്കും രംഗത്ത്. ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിബന്ധനകള്‍ പ്രകാരമുള്ള ഇളവുകള്‍ ഉടന്‍ നടപ്പാക്കും.

ചെറുകിട ബിസിനസുകാര്‍ക്കും വ്യക്‌സികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകും. 127 കോടി രൂപയുടെ ദുരിതാശ്വാസ ഫണ്ടാണ് വിനിയോഗിക്കുക. ഇക്കൊല്ലം സെപ്റ്റംബര്‍ 30 വരെ അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം.

ആരോഗ്യരംഗത്ത് അടിയന്തര ഫണ്ട് ശേഖരണത്തിനായി ബാങ്ക് യൂക്കോ സഞ്ജീവനി, യൂക്കോ ആരോഗ്യം, യൂക്കോ കവച് എന്നീ വായ്പാ പദ്ധതികളും ആവിഷ്‌കരിച്ചു.

TAGS: UCO Bank |