ആലീസ് വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍

Posted on: August 5, 2020

കൊച്ചി : ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആലീസ് ജി. വൈദ്യനെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു.

പൊതുമേഖല റീ-ഇന്‍ഷുറന്‍സ് കമ്പനിയായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച ആലീസ്, ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡി യാണ്.