മാരുതി സുസുക്കിക്ക് 440 കോടി രൂപ അറ്റാദായം

Posted on: July 29, 2021

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായമാരുതി സുസുക്കിക്ക് ജൂണ്‍ 30 അവസാനിച്ച ആദ്യത്രൈമാസത്തില്‍ 440.8 കോടി രൂപയുടെ അറ്റാദായം. 2020-’21 സാമ്പത്തിക വര്‍ഷത്തില്‍ ലോക്ഡൗണിന്റ പിടിയിലായ ആദ്യത്രൈമാസത്തില്‍ 249.4 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്.

കമ്പനിയുടെ വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 4106.5 കോടിയില്‍നിന്ന് നാലുമടങ്ങ് വര്‍ധിച്ച് 17,770 കോടി രൂപയായി.

ഏപ്രില്‍-ജൂണ്‍ കാലത്ത് ആകെ 3.58 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്നും കമ്പനി അറിയിച്ചു. ആഭ്യന്തരവിപണിയില്‍ 3.08 ലക്ഷം വാഹനങ്ങള്‍ വിറ്റപ്പോള്‍ 45,519 യൂണിറ്റുകള്‍ കയറ്റുമതിചെയ്തു.

TAGS: Maruti Suzuki |