മാരുതി സുസുക്കി 11,000 കോടിയുടെ മുതല്‍മുടക്കിനൊരുങ്ങുന്നു

Posted on: May 16, 2022

ന്യൂഡല്‍ഹി : ഹരിയാണയിലെ സോനീപതില്‍ നിര്‍മിക്കുന്ന പുതിയ ഫാക്ടറിക്കായി മൂന്നു വര്‍ഷംകൊണ്ട് 11,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 2023 സാമ്പത്തികവര്‍ഷം 5,000കോടി രൂപയുടെ നിക്ഷേപം നടത്തും.

സോനീപതിലെ ഐ.എം.ടി. ഖര്‍ഖാഡയില്‍ 800 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഫാക്ടറിക്കായി ഹരിയാണ് വ്യവസായ അടിസ്ഥാനസൗകര്യ വികസന കോര്‍പറേഷന്‍ ഭൂമി വെള്ളിയാഴ്ച കൈമാറി.
രണ്ടരലക്ഷം കാറുകളുടെ വാര്‍ഷികനിര്‍മാണ ശേഷിയുള്ള നാലു യൂണിറ്റുകളാണ് വിഭാവനം ചെയ്യുന്നത്.
ഇതില്‍ ആദ്യ യൂണിറ്റ് 2025-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

 

TAGS: Maruti Suzuki |