മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിക്കുന്നു

Posted on: June 22, 2021

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ജൂലായ് – സെപ്റ്റംബര്‍ കാലയളവില്‍ വിവിധ മോഡലുകളുടെ വിലവര്‍ധിപ്പിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ ബാധ്യത കുറച്ച് ഉപ്‌ഭോക്താക്കള്‍ക്ക് കൈമാറുകയാണെന്ന് കമ്പനി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

അതേസമയം, ഏതെല്ലാം മോഡലുകള്‍ക്ക് എത്ര രൂപ വീതം കൂട്ടുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം വിവിധ മോഡല്‍ കാറുകള്‍ക്ക് കമ്പനി ജനുവരിയില്‍ പരമാവധി 34,000 രൂപ വരെയും ഏപ്രിലില്‍ 1.6 ശതമാനം വരെയും വില വര്‍ധിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണം നീക്കിത്തുടങ്ങിയ സാഹചര്യത്തില്‍ കാര്‍ നിര്‍മാണ കമ്പനികള്‍ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.

TAGS: Maruti Suzuki |