ഒഎൻജിസിക്ക് 6734 കോടി രൂപ അറ്റാദായം

Posted on: June 26, 2021

 

കൊച്ചി ; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം ത്രൈമാസത്തിൽ  6,734 കോടി രൂപ അറ്റാദായം നേടി.

തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ജനുവരി – മാര്‍ച്ച് ത്രൈമാസത്തിൽ  3,214 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. എണ്ണവിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് വരുമാനം ഉയര്‍ന്നതാണ് ലാഭത്തിലേക്ക് നയിച്ചത്. 2020-21 മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ കമ്പനിയുടെ ലാഭം 16.5 ശതമാനം കുറഞ്ഞ് 11,246കോടി രൂപയായി. 2019-20 സാമ്പത്തിക വര്‍ഷം ലാഭം 13,464കോടി രൂപയായിരുന്നു.

 

TAGS: ONGC |