ഹിന്ദുസ്ഥാൻ പെട്രോളിയം 61,000 കോടി രൂപയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: September 18, 2017

മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസനപ്രവർത്തനങ്ങൾക്കായി 61,000 കോടി രൂപ മുതൽമുടക്കും.റിഫൈനിംഗ്, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കായിരിക്കും മുതൽമുടക്ക് എന്ന് എച്ച്പിസിഎൽ ചെയർമാൻ മുകേഷ് സുരാന പറഞ്ഞു. നടപ്പ് വർഷം 7,110 കോടി രൂപ മുതൽമുടക്കും. പെട്രോകെമിക്കൽ, നാച്വറൽ ഗ്യാസ് എന്നീ മേഖലകൾക്ക് ഊന്നൽ നൽകുമെന്നും അദേഹം വ്യക്തമാക്കി.

എച്ച്പിസിൽ – ഒഎൻജിസി ലയനത്തിന് ഈ വർഷം ആദ്യം കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ലയനം പൂർത്തിയാകുമ്പോൾ എച്ച്പിസിൽ ഒഎൻജിസിയുടെ സബ്‌സിഡയറിയാകും.