ഒഎൻജിസി ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: June 11, 2017

ന്യൂഡൽഹി : ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഏറ്റെടുക്കാനൊരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണക്കമ്പനിയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം. ഒഎൻജിസിയെ സംയോജിത ഓയിൽ കമ്പനിയാക്കി മാറ്റുമെന്ന് കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു.

എച്ച്പിസിഎല്ലിന്റെ 51.11 ശതമാനം ഓഹരികൾ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. മൂലധനവ്യാപ്തം 54,797 കോടി രൂപ. സർക്കാരിന്റെ ഓഹരികൾ മുഴുവൻ വാങ്ങാനാണ് ഒഎൻജിസിയുടെ നീക്കം. ഓഹരിയുടമകളിൽ നിന്ന് ഓപ്പൺ ഓഫർ വഴി 26 ശതമാനം ഓഹരികൾ വാങ്ങാനും ഒഎൻജിസിക്ക് ആലോചനയുണ്ട്.

TAGS: HPCL | ONGC |