പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ ക്യാമ്പ് നടത്തി

Posted on: September 20, 2020

കോട്ടയം : പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രധാനമന്ത്രി സ്വനിധി വായ്പ ക്യാമ്പ് നടത്തി. തിരുവനന്തപുരം സർക്കിൾ എജിഎം വേദ സരോഹ ക്യാമ്പിന് നേതൃത്വം നൽകി.

ഓരോ ജില്ലയിലും ബ്രാഞ്ച് തലത്തിൽ നടത്തിയ ക്യാമ്പിൽ 82 അപേക്ഷകൾ അനുവദിക്കുകയും ബ്രാഞ്ച് മേധാവികൾ തെരുവ് കച്ചവടക്കാർക്ക് അനുമതിക്കത്തുകൾ കൈമാറുകയും ചെയ്തു. പദ്ധതി പ്രകാരം കച്ചവടക്കാർക്ക് 10,000 രൂപ വരെ പ്രവർത്തനമൂലധന വായ്പ ലഭിക്കും.