ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി ഇഷ്യു മാറ്റി

Posted on: May 4, 2021

തൃശൂര്‍ : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പന തത്കാലം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. രാജ്യമൊട്ടാകെ കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത് ഉചിതമല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി.

അവകാശ ഓഹരികളിലൂടെ നിലവിലുള്ള ഓഹരിയുടമകളില്‍നിന്ന് 147 കോടി രൂപ സമാഹരിക്കാനായിരുന്നു ബാങ്ക് പദ്ധതിയിട്ടിരുന്നത്.

TAGS: Dhanlaxmi Bank |