ധനലക്ഷമി ബാങ്കിന് 11.67 കോടിയുടെ അറ്റാദായം

Posted on: May 9, 2019


തൃശൂര്‍ : ധനലക്ഷമി ബ്ങ്കിന് 11.67 കോടി രൂപയുടെ അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം 24.87 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നു കരകയറിയാണു ബാങ്ക് ഈ ലാഭം നേടിയത്. ചിലവ് 969.90 കോടിയില്‍ നിന്നു 929.30 കോടിയായി.

നിഷ്‌ക്രിയ വായ്പാനുപാതം 3.19 ശതമാനത്തില്‍ നിന്നു 2.41 ആയി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിനേക്കാള്‍ 63.37 % ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ 17.16 കോടി നഷ്ടമായിരുന്നു.  ഇത്തവണയത് 27.16 കോടി ലാഭമായി.

TAGS: Dhanlaxmi Bank |