ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരികൾ വഴി 147 കോടി രൂപ സമാഹരിക്കും

Posted on: April 23, 2021

കൊച്ചി : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരികളുടെ വില്പനയിലൂടെ നിലവിലുള്ള ഓഹരിയുടമകളില്‍നിന്ന് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 147 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.

ഏപ്രില്‍ 29-ന് ചേരുന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. അടച്ചുതീര്‍ത്ത മൂലധനം 253 കോടി രൂപയില്‍നിന്ന് 400 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരിയുടമകള്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൂലധന സമാഹരണം നടത്താനാണ് പദ്ധതി.

എത്ര തുകയ്ക്കാണ് ഓഹരികള്‍ ലഭ്യമാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ഓഹരി അനുപാതവും പിന്നീടേ തീരുമാനിക്കൂ. തുടര്‍ച്ചയായ നേതൃമാറ്റം മൂലം പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്ന ബാങ്കിനെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ. ഒ.യുമായ ജെ.കെ. ശിവന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവരികയാണ്. മുന്‍നിര ഓഹരിയുടമകളുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും പിന്തുണ ഇതിനുണ്ട്.

TAGS: Dhanlaxmi Bank |