ഇൻഡിഗോ പെയിന്റ്‌സ് ഐപിഒ 20 മുതൽ

Posted on: January 15, 2021

മുംബൈ: പുണെ ആസ്ഥാനമായുള്ള ഇന്‍ഡിഗോ പെയിന്റ്‌സിന്റെ 1,170 കോടി രൂപയുടെ ഐ.പി.ഒ. ജനുവരി 20 മുതല്‍ 22 വരെ നടക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1488 – 1490 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

പത്ത് ഓഹരികളുടെ ലോട്ടുകളായിട്ടാണ് അപേക്ഷിക്കാനാവുക. ജനുവരി 19 -ന് ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.

2000- ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിക്ക് കേരളം, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളിലായി മൂന്നു ഫാക്ടറികളാണുള്ളത്. 4112.91 കോടി രൂപയുടെ ആസ്തിയുള്ള കമ്പനി നടപ്പുസാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30 വരെ നികുതി കഴിച്ച് 272.05 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS: IndiGo |