ടെനാക്‌സ് ഇന്ത്യ സ്റ്റോണ്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 70 ശതമാനം ഓഹരി ഏറ്റെടുത്ത് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്

Posted on: March 2, 2020

കൊച്ചി : പശ, കോട്ടിംഗ്, മാര്‍ബിള്‍ അബ്രേസീവ്, സര്‍ഫസ് ട്രീറ്റ്‌മെന്റ് കെമിക്കല്‍സ് എന്നിവ നിര്‍മിക്കുന്ന ഇറ്റാലിയന്‍ കമ്പനി ടെനാക്‌സ് സ്പാ ഇറ്റലിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ടെനാക്‌സ് ഇന്ത്യ സ്റ്റോണ്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 70 ശതമാനം ഓഹരികള്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഏകദേശം 80 കോടി രൂപയ്ക്ക് വാങ്ങി. മുപ്പതു ശതമാനം ഓഹരിയോടെ ടെനാക്‌സ് ഇറ്റലി പങ്കാളിയായി തുടരും.
അഡ്‌ഹെസീവ്, സീലന്റ്, കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് തുടങ്ങിയവ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് പിഡിലൈറ്റ്.

2005-ല്‍ ഇന്ത്യയില്‍ ആരംഭിച്ച ടെനാക്‌സ് ഇന്ത്യ ഇറ്റാലിയന്‍ കമ്പനിയുടെ ഉത്പനങ്ങള്‍ ഇന്ത്യന്‍ ചില്ലറ വിപണിയില്‍ വിപണനം നടത്തിവരികയാണ.് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന അഡഹെസീവ്, കോട്ടിംഗ് വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുവാനും ലോകോത്തര സാങ്കേതികവിദ്യ രാജ്യത്ത് കൊണ്ടുവരുവാനും ഇന്ത്യ സ്റ്റോണ്‍ പ്രോഡക്ട്‌സിന്റെ വാങ്ങല്‍ സഹായിക്കുമന്നു പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഭരത് പുരി പറഞ്ഞു. ഇന്ത്യ സ്റ്റോണ്‍ പ്രോഡക്ട് പിഡിലൈറ്റിന്റെ സബ്‌സിഡിയറിയായിട്ടായിരിക്കും ഭാവിയില്‍ പ്രവര്‍ത്തിക്കുക.