പിഡിലൈറ്റും ഡബ്ല്യുഡി-40 കമ്പനിയും വിപണന ധാരണ

Posted on: September 28, 2016

pidilite-logo-big

 

കൊച്ചി : പിഡിലൈറ്റ് ഇൻഡസ്ട്രീസ് വിൽപ്പന, വിതരണ രംഗത്ത് ഡബ്ല്യുഡി-40 കമ്പനിയുമായി സഹകരിക്കും. വർക്ക്‌ഷോപ്പുകൾ, ഫാക്ടറികൾ, വീടുകൾ തുടങ്ങിയിടങ്ങളിലേക്കായുള്ള ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന ആഗോള വിപണന സ്ഥാപനമാണ് ഡബ്ല്യുഡി-40 കമ്പനി. വിവിധോപയോഗ പരിപാലന ഉത്പന്നമായ ഡബ്ല്യുഡി-40 വിതരണം ചെയ്യാനും വിൽപ്പന നടത്താനുമാണ് ഡബ്ല്യുഡി-40 പിഡിലൈറ്റ് ഇൻഡസ്ട്രീസുമായി സഹകരിക്കുന്നത്.

കൂടുതൽ വിപുലമായ ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡബ്ല്യുഡി-40 യെ കാണുന്നതെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഡയറക്ടർ അപൂർവ പരേഖ് ചൂണ്ടിക്കാട്ടി.

പിഡിലൈറ്റുമായുള്ള കൂട്ടുകെട്ട് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വൻ തോതിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യുഡി-40 കമ്പനിയുടെ റീജണൽ ഡയറക്ടർ പീറ്റർ ഫോർസ്റ്റർ ചൂണ്ടിക്കാട്ടി.