പിഡിലൈറ്റ് കൊച്ചിയിൽ റോഫ് എക്‌സ്പീരിയൻസ് സെന്റർ ആരംഭിച്ചു

Posted on: September 30, 2015

Pidilite-Industries-Logo-Bi

കൊച്ചി : പിഡിലൈറ്റ് കൊച്ചിയിൽ റോഫ് എക്‌സ്പീരിയൻസ് സെന്ററിന് തുടക്കം കുറിച്ചു. ടൈലുകൾ, കല്ലുകൾ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംവിധാനങ്ങളാവും ഇതിലൂടെ പ്രചരിപ്പിക്കുക. കൺസ്ട്രക്ഷൻ കെമിക്കൽസ് റീട്ടെയ്ൽ വിഭാഗം സിഇഒ എ. എസ്. സുന്ദരേശൻ, സ്പിയർഹെഡ് ആർക്കിടെക്ട്‌സ് ഗ്രൂപ്പിന്റെ എൽ. ഗോപകുമാർ എന്നിവർ ചേർന്ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

റോഫുമായി ബന്ധപ്പെട്ട വിവിധ ശ്രേണികൾ പരിചയപ്പെടുത്തും വിധമാണ് ഈ എക്‌സ്പീരിയൻസ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടൈലുകളും മറ്റും ഒട്ടിക്കാൻ പരമ്പരാഗത രീതികൾ പ്രയോജനപ്പെടുത്തുന്നതിനെ അപേക്ഷിച്ച് ഇതിനുള്ള മേൻമ ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് വ്യക്തമാകും വിധമാണിതിന്റെ രൂപകൽപ്പന. ടൈലുകൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ടൈലുകൾ സ്ഥാപിക്കുന്ന ആധുനീക രീതികളെക്കുറിച്ചും കെട്ടിട നിർമാണ ആശയങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചുമെല്ലാം ഇവിടെയുള്ള ലഘുലേഖകൾ കൂടുതലായി ബോധവത്ക്കരിക്കും.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ ഉപഭോക്താക്കൾ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതൽ ബോധവാൻമാരാണെന്ന് കൺസ്ട്രക്ഷൻ കെമിക്കൽസ് ഡിവിഷൻ റീട്ടെയ്ൽ വിഭാഗം സിഇഒ എ. എസ്. സുന്ദരേശൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ തങ്ങളുടെ റോഫ് എക്‌സ്പീരിയൻസ് സെന്റർ ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രം കൊച്ചി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച അനുഭവങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് അറിവു നൽകുന്നതായിരിക്കും റോഫ് സെന്ററെന്ന് എൽ. ഗോപകുമാർ ചൂണ്ടിക്കാട്ടി.