പിഡിലൈറ്റ് ഫെവിക്വിക്ക് വെൽഡ് പുറത്തിറക്കി

Posted on: January 21, 2016

Pidilite-Industries-Logo-Bi

കൊച്ചി : പൊട്ടിപ്പോയ വസ്തുക്കളെ പുതിയതുപോലെ ഒട്ടിച്ചു ചേർക്കാൻ സഹായിക്കുന്ന ഫെവിക്വിക്ക് വെൽഡ് പശ പിഡിലൈറ്റ് ഇൻഡസ്ട്രീസ് വിപണിയിലിറക്കി. ഫെവിക്വിക്ക് വെൽഡിൽ പ്രധാനമായി രണ്ടു ഭാഗങ്ങളാണുള്ളത്. ഫെവിക്വിക്കും ഗ്ലാസ് പൊടിയും. ഇവ രണ്ടും ചേർത്തു പൊട്ടിയ ഭാഗങ്ങൾ ഒട്ടിച്ചാൽ പാടുകൾ പോലുമില്ലാതെ ചേർന്നിരിക്കുമെന്നു മാത്രമല്ല, നല്ല ശക്തവുമാകും.

പൊട്ടിയ ഉപകരണങ്ങൾ ചേർത്തുവയ്ക്കുമ്പോഴുണ്ടാകുന്ന ചെറിയ വിടവുപോലും നികത്തി ശക്തിപ്പെടുത്താൻ ഫെവിക്വിക്ക് വെൽഡിനു സാധിക്കുന്നു. മാത്രവുമല്ല ദീർഘനാൾ ഈടോടെ നില്ക്കുകയും ചെയ്യുന്നു. കുപ്പിയിൽ നീണ്ട കുഴൽ നല്കിയിട്ടുള്ളതിനാൽ പൊട്ടിയ ഭാഗങ്ങളിൽ ഫെവിക്വിക്ക് വെൽഡ് പുരട്ടുവാൻ എളുപ്പമാണ്. വളരെ വേഗം ഉണങ്ങുകയും ചെയ്യും. തുടർന്ന് ഒട്ടിച്ചുച്ചേർത്ത ഭാഗത്തെ സാൻഡ് പേപ്പർ ഉപയോഗിച്ചു മിനുക്കുകകൂടി ചെയ്യുമ്പോൾ പൊട്ടിയ പാടുകൾപോലും അപ്രത്യക്ഷമാകും. മിച്ചമുള്ളതു ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കും.

പ്ലാസ്റ്റിക്, ലോഹങ്ങൾ, ഇലക്‌ട്രോണിക് പാർട്ടുകൾ, സെറാമിക്, ഗ്ലാസ് തുടങ്ങിയ വിവിധ ഉത്പന്നങ്ങളിൽ വിജയകരമായി ഫെവിക്വിക്ക് വെൽഡ് ഉപയോഗിക്കാനാവുമെന്ന് പിഡിലൈറ്റ് ഇൻസ്ട്രീസ് കൺസ്യൂമർ പ്രോഡക്ട്‌സ് മെയിന്റനൻസ് പ്രസിഡന്റ് രാജേഷ് ജോഷി പറഞ്ഞു. പതിനഞ്ചുഗ്രാം ഗ്ലാസ് പൗഡർ, രണ്ടു ഗ്രാം ഫെവിക്വിക്ക് എന്നിവയടങ്ങിയ പാക്കിന് 25 രൂപയാണ് വില.