ഫെവിക്രിൽ സമ്മർ മേക്ക്ഓവർ മത്സരം

Posted on: May 5, 2016

Fevicryl-summer-makeover-co

കൊച്ചി : പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഫെവിക്രിൽ സമ്മർ മേക്ക്ഓവർ മത്സരത്തിൽ സ്മാർട്ട്‌ഫോൺ, ആപ്പിൾ ഐപാഡ് മിനി തുടങ്ങിയ സമ്മാനങ്ങൾ നേടാൻ അവസരം. ഫെവികോളിന്റെ അക്രൈലിക് കളർ ഉപയോഗിച്ചു നിങ്ങൾ ഭംഗി കൂട്ടിയ വസ്ത്രങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്താൽ മതി. ഓരോ ആഴ്ചയിലും വിജയിയെ തെരഞ്ഞെടുക്കുന്നു. വിജയികൾക്ക് നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഈ വേനൽക്കാലത്തിനുവേണ്ടി പുറത്തിറക്കിയിട്ടുള്ള പ്രത്യേക ഫെവിക്രിൽ സോഫ്റ്റ് അക്രൈലിക് കളർ, ഫെവിക്രിൽ ലിക്വിഡ് എംബ്രോയിഡറി കളർ എന്നിവ വിപണിയിലെത്തിച്ചതിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാത്തരം തുണിത്തരങ്ങൾക്കും യോജിച്ച വിധത്തിലുള്ള പുതിയ ഫെവിക്രിൽ കളറുകൾ. ഇവ തുണിക്കു സംരക്ഷണം നൽകുന്നതിനൊപ്പം പുതിയ ഭാവവും രൂപവും കൂടി നൽകുകയും ചെയ്യുന്നു.

പേന ഉപയോഗിക്കുന്ന ലാഘവത്തോടെ തുണിയിൽ അക്രൈലിക് ലിക്വിഡ് കളർ ഉപയോഗിക്കുവാൻ സാധിക്കും. വേഗം കളർ ചെയ്യാൻ സാധിക്കുമെന്നു മാത്രമല്ല ഉണങ്ങുകയും ചെയ്യുന്നു. വൈവിധ്യമാർന്ന ഷേഡുകൾ കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസ് എഎസ്എഫ് ഡിവിഷൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രസിഡന്റ് രാഹൂൽ സിൻഹ അറിയിച്ചു.