ഐ.ഒ.സിയുടെ ലാഭത്തില്‍ വന്‍ഇടിവ്

Posted on: November 1, 2019

മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ 30 ന് അവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി.) ലാഭം 82.65 ശതമാനം കുറഞ്ഞ് 563.43 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ കമ്പനിയുടെ ലാഭം 3,246.93 കോടി രൂപയായിരുന്നു.

പ്രവര്‍ത്തന വരുമാനം 12.66 ശതമാനം ഇടിഞ്ഞ് 1.32 ലക്ഷം കോടി രൂപയായി. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 12.83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1.33 ലക്ഷം കോടി രൂപയാണ് ഈ കാലയളവിലെ മൊത്തവരുമാനം.
കഴിഞ്ഞ വര്‍ഷം ഇത് 1.52 കോടി രൂപയായിരുന്നു.