കൊട്ടക് മഹീന്ദ്ര ബാങ്ക്മിറ്റഡ് ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

Posted on: March 16, 2023

കൊച്ചി : കൊട്ടക് മഹീന്ദ്ര ബാങ്ക്മിറ്റഡ് (കെഎംബിഎല്‍ കൊട്ടക്) ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന് സഹ-ബ്രാന്‍ഡഡ് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ ഓയില്‍ കൊട്ടക് ക്രെഡിറ്റ് കാര്‍ഡ്, റുപേ നെറ്റ്വര്‍ക്കിലൂടെയാണ് എത്തുന്നത്.

രാജ്യത്തെ ഏത് ഇന്ത്യന്‍ ഓയില്‍ ഇന്ധന സ്റ്റേഷനുകളില്‍ നിന്നും തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന ഇന്ത്യന്‍ ഓയില്‍ കൊട്ടക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഈ റിവാര്‍ഡ് പോയിന്റുകള്‍ ഇന്ത്യന്‍ ഓയിലിന്റെ ഇന്ധന സ്റ്റേഷനുകളില്‍ നിന്നും സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പണമാക്കി മാറ്റി ഉപയോഗിക്കാവുന്നതാണ്. രാജ്യത്ത് 34000ത്തിലധികം ഇന്ധന സ്റ്റേഷനുകളാണ് ഇന്ത്യന്‍ ഓയിലിനുള്ളത്.

ക്രെഡിറ്റ് കാര്‍ഡ് സവിശേഷതകള്‍: ഇന്ത്യന്‍ ഓയില്‍ ഇന്ധന സ്റ്റേഷനുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് 4% റിവാര്‍ഡ് പോയിന്റുകളായി തിരികെ ലഭിക്കും പ്രതിമാസം 300 രൂപ വരെ.

ഡൈനിംഗ്, ഗ്രോസറി തുടങ്ങിയ ചെലവാക്കലുകള്‍ക്ക് 2 ശതമാനം വരെ റിവാര്‍ഡ് പോയിന്റുകള്‍ തിരികെ ലഭിക്കും പ്രതിമാസം 200 രൂപ വരെ ഒരു ശതമാനം വരെ ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കി കൊടുക്കും പ്രതിമാസം 100 രൂപ വരെ 48 ദിവസം വരെയുള്ള പലിശ രഹിത കെഡിറ്റ് കാലയളവ്.

സ്മാര്‍ട്ട് ഇ എം ഐ. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ബാധ്യതകളൊന്നുമില്ല. കോണ്‍ടാക്റ്റ് ആവശ്യമില്ലാത്ത കാര്‍ഡ് ടാപ്പ് ചെയ്ത് പണം നല്‍കാം.