ഐ.ഒ.സി. സൗദിയില്‍ 200 ഔട്ട് ലെറ്റുകള്‍ തുറക്കും

Posted on: November 2, 2019

കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) സൗദി അറേബ്യയില്‍ ഇന്ധന ഔട്ട്‌ലെറ്റ് തുറക്കാനൊരുങ്ങുന്നു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജേരി ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുന്ന അല്‍ജേരി ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപവത്കരിച്ചായിരിക്കും ഔട്ട് ലെറ്റുകള്‍ തുറക്കുക. സംയുക്ത സംരംഭത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും. ആദ്യ ഘട്ടത്തില്‍ 200 ഔട്ട്‌ലെറ്റുകളാണ് തുറക്കാനുദ്ദേശിക്കുന്നത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി കൈകോര്‍ത്ത് ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ സൗദി അരാംകോ ഒരുങ്ങുന്നതിനിടയിലാണ് ഐ. ഒ. സി. അവിടേക്ക് സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുന്നത്.