ഇന്ത്യൻ ഓയിൽ കോർപറേഷൻ 2 ലക്ഷം കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: August 16, 2019

ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 2 ലക്ഷം കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു. അസംസ്‌കൃത എണ്ണയുടെ സംസ്‌കരണ ശേഷി നിലവിലുള്ള 8.07 ലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 15 കോടി ടണ്ണായി വർധിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. ഇതിനു പുറമെ പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുക, എൽപിജി വിതരണശൃംഖല ശക്തിപ്പെടുത്തുക തുടങ്ങി പദ്ധതികളും നടപ്പാക്കുമെന്ന് ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു.

ഐഒസി വിദേശരാജ്യങ്ങളിൽ പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കും. പ്രകൃതിവാതക റീട്ടെയ്‌ലിംഗിനായി 10,000 കോടി രൂപ മുതൽമുടക്കും. കൂടാതെ പെട്രോൾ പമ്പുകളുടെ ആധുനികവത്കരണം, വൈദ്യുതി വാഹനങ്ങൾക്കായുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ സ്ഥാപനം എന്നിവയും ഐഒസിയുടെ ലക്ഷ്യങ്ങളാണ്.