ഇന്‍ഫോസിസ് ലാഭം 4019 കോടി രൂപ

Posted on: October 12, 2019

ബംഗലുരു : ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസ് 4019 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 4110 കോടി രൂപയായിരുന്നു. വരുമാനം 9.8 % വര്‍ധിച്ച് 22.629 കോടിയായി. പുതുതായി 7457 ജീവനക്കാരെ നിയമിച്ചു. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമായി.

TAGS: Infosys |