മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് : ലാഭം 82 കോടി രൂപ

Posted on: April 25, 2019

 


കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.4 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 54 % കൂടുതലാണിത്.
വായ്പ വിതരണത്തില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 8 ശതമാനമാനമാണ്. 2017-18 ല്‍ 1969.9 കോടി രൂപ വായ്പ നല്‍കിയ സ്ഥാനത്ത് 2018-19 വായ്പ വിതരണം 2135.1 കോടിയായി.
സെക്യൂരിറ്റൈസ് ചെയ്തതുള്‍പ്പെട്ട കൈകാര്യം ചെയ്യുന്ന ആസ്തി 2741.1 കോടിയിലെത്തിയിട്ടുണ്ട്. വര്‍ധന 22 %. ഉപഭോക്തൃ അടിത്തറയില്‍ 22% വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചത്. ഇടപാടുകാരുടെ എണ്ണം 6,97,374 ആയി ഉയര്‍ന്നിരിക്കുന്നു.
പ്രതിയോഹരി വരുമാനം (ഇപിഎസ്)36.40 രൂപയായിരുന്നത് 50.10 ആയി.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദ അറ്റാദായം 18.4 കോടി രൂപയാണ്. മൊത്തവരുമാനം 136.7 കോടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 118.8 കോടി രൂപ മാത്രമായിരുന്നു.
വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. കൂടുതല്‍ പ്രദേശങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിക്കാനുള്ള നടപടികളിലാണു കമ്പനി. പുതിയ ഉല്പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ഐപിഒ വിപണിയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്.