മുത്തൂറ്റ് ഫിനാന്‍സിന്റെ 700 കോടിയുടെ എന്‍സിഡി ഇഷ്യു ആദ്യ ദിനം അധിക സമാഹരണം നടത്തി

Posted on: September 26, 2023

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപത്രങ്ങള്‍ക്ക് (എന്‍സിഡി) ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചു. എന്‍സിഡിയുടെ 32-ാമത് ഇഷ്യൂ വഴി ആദ്യ ദിനം 770.35 കോടിയുടെ ധനസമാഹരണമാണ് നടത്തിയത്. 100 കോടി രൂപയാണ് എന്‍സിഡിയുടെ അടിസ്ഥാന സമാഹരണം. ഇതിനു പുറമെ 600 കോടി രൂപ വരെ ഓവര്‍സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനും ഉണ്ടായിരുന്നു.

ഈ നേട്ടം തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

തങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകമായ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള പ്രതിബദ്ധത കൂടിയാണിതെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

കമ്പനി ആകര്‍ഷകമായ ലാഭ നിരക്കിനൊപ്പം ഐസിആര്‍എയുടെ എഎ+സ്റ്റേബിള്‍ റേറ്റിംഗ് എന്‍സിഡികള്‍ക്ക് നല്‍കികൊണ്ട് നിക്ഷേപകരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. കമ്പനിക്ക് രാജ്യത്തുടനീളമായി 4700 ലധികം ശാഖകളാണുള്ളത്.

 

TAGS: Muthoot Finance |