ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 13, 2019

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 216.51 പോയിന്റ് ഉയർന്ന് 37,752 പോയിന്റിലും നിഫ്റ്റി 40.50 പോയിന്റ് ഉയർന്ന് 11,341 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ് ബി ഐ, റിലയൻസ്, ബജാജ് ഓട്ടോ, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, സൺ ഫാർമ, എൻടിപിസി, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |