ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 11, 2019

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 382.67 പോയിന്റ് ഉയർന്ന് 37,054 പോയിന്റിലും നിഫ്റ്റി 132.65 പോയിന്റ് ഉയർന്ന് 11,168 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, പവർഗ്രഡ്, കോൾ ഇന്ത്യ, റിലയൻസ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എൻടിപിസി, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |