സെൻസെക്‌സ് നേരിയ നേട്ടത്തിൽ

Posted on: March 7, 2019

മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. സെൻസെക്‌സ് നേരിയ നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തിലുമാണ്. ബിഎസ്ഇ സെൻസെക്‌സ് 35.91 പോയിന്റ് ഉയർന്ന് 36,672 പോയിന്റിലും നിഫ്റ്റി 0.65 പോയിന്റ് കുറഞ്ഞ 11,052 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, എൻടിപിസി, ഐടിസി, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, എം & എം, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |