ഓഹരി വിപണിയില്‍ നഷ്ടം

Posted on: February 8, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ 138.33 പോയിന്റ് കുറഞ്ഞ് 36,832 പോയിന്റിലും നിഫ്റ്റി 34.60 പോയിന്റ് കുറഞ്ഞ് 11,034 പോയിന്റിലുമാണ് രാവിലെ 9.19 ന് വ്യാപാരം നടക്കുന്നത്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, എച്ച് സി എല്‍ ടെക്‌നോളജി, ഹീറോ മോട്ടോകോ, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്. വിഡല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |