ധനലക്ഷ്മി ബാങ്കിന് 12.15 കോടി അറ്റാദായം

Posted on: November 3, 2018

കൊച്ചി : ധനലക്ഷ്മി ബാങ്ക് സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 12.15 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.05 കോടി രൂപയാണ് നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തില്‍ 10.93 ശതമാനമാണ് വര്‍ധന.

പ്രവര്‍ത്തനച്ചെലവ് 10.21 ശതമാനം കുറഞ്ഞു. മൊത്തം ചെലവ് 7.7 ശതമാനമാണ് കുറഞ്ഞത്. മൊത്തം കിട്ടാക്കടം കഴിഞ്ഞ വര്‍ഷത്തെ 3.67 ശതമാനത്തില്‍ നിന്ന് 2.92 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

TAGS: Dhanlaxmi Bank |