29
Monday
April 2024
April 2024
അബുദാബി ഗ്ലോബൽ മാർക്കറ്റ് സെബിയുമായി സഹകരിക്കാൻ ധാരണ
Posted on: August 25, 2016
അബുദാബി : അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുമായി പരസ്പര സഹകരണത്തിന് ധാരണ. മൂലധന വിപണി നിയന്ത്രണ അഥോറിട്ടിയായ ഇരു സ്ഥാപനങ്ങളും സാങ്കേതിക മേഖലയിലും പരസ്പരം സഹകരിക്കും.
ഇതു സംബന്ധിച്ച് അബുദാബിയിൽ നടന്ന ചടങ്ങിൽ സെബി വോൾടൈം മെംബർ എസ്. രാമനും ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അഥോറിട്ടി (എഫ്എസ്ആർഎ) സിഇഒ റിച്ചാർഡ് തെംഗും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇത്തരത്തിലുള്ള 22 ധാരണാപത്രങ്ങൾ സെബി ഒപ്പുവെച്ചിട്ടുണ്ട്.
TAGS: Abu Dhabi Global Market | Financial Services Regulatory Authority | Sebi | Securities And Exchange Board Of India |
News in this Section
Related News