മുത്തൂറ്റ് കാപ്പിറ്റലിന് 19.4 ശതമാനം അറ്റാദായ വളർച്ച

Posted on: July 14, 2016

Muthoot-Capital-Big

കൊച്ചി : മുത്തൂറ്റ് കാപ്പിറ്റലിന് നടപ്പ് സാമ്പത്തികവർഷത്തിലെ ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ-ജൂൺ) 19.4 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം കഴിഞ്ഞവർഷം ഇതേകാലയളവിലെ 3.75 കോടിയിൽ നിന്ന് 4.48 കോടിയായി ഉയർന്നു.

മൊത്തവരുമാനം 2015-16 ലെ ഒന്നാം ക്വാർട്ടറിലെ 50.65 കോടിയിൽ നിന്ന് 2016-17 ഒന്നാംക്വാർട്ടറിൽ 64.26 കോടിയായി വർധിച്ചു. വായ്പകൾ 196.10 കോടിയിൽ നിന്ന് 256.22 കോടിയായി വർധിച്ചു. ഇരുചക്ര വാഹനവായ്പാരംഗത്ത് ദേശീയതലത്തിലുള്ള വളർച്ചയാണ് മുത്തൂറ്റ് കാപ്പിറ്റൽ ലക്ഷ്യമിടുന്നത്.