മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന് 14 കോടി ലാഭം

Posted on: October 24, 2019

കൊച്ചി : ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 14 കോടി രൂപ അറ്റാദായം നേടി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 21.4 കോടി രൂപയായിരുന്നു അറ്റാദായം.

അതേ സമയം, വരുമാനം 145 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 132.1 കോചി രൂപയുടെ വായ്പയാണ് കമ്പനി സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ നല്‍കിയത്. ഇതില്‍ 463.2 കോടി രൂപ ഇരുചക്ര വാഹന വായ്പയാണ്.