മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് ഒന്നാം ക്വാർട്ടറിൽ 13.6 കോടി രൂപ ലാഭം

Posted on: July 30, 2019
 
 
കൊച്ചി :  മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് നടപ്പ് സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ 13.6 കോടി രൂപ ലാഭം നേടി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍  17.5 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ഫിനാന്‍സ് ( നമ്പര്‍ 2) ബില്‍, 2019 പ്രകാരമുളള നികുതിയായി 5.40 കോടി രൂപ അടച്ചതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം കുറയാന്‍ കാരണം. 

കമ്പനിയുടെ വരുമാനം 144 കോടിയാണ്.ഇക്കാലയളവില്‍ 451.3 കോടിയുടെ വാഹന വായ്പ കമ്പനി വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലിത് 485.5കോടിയായിരുന്നു. കഴിഞ്ഞ ക്വാർട്ടറിൽ
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് കൈകാര്യം ചെയ്ത ആകെ ആസ്തിമൂല്യം 2760.4 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2366.3കോടിയായിരുന്നു കൈകാര്യം ചെയ്ത ആകെ ആസ്തിമൂല്യം.

എന്‍ബിഎഫ്‍സി മേഖലയ്ക്ക് കനത്ത വെല്ലുവിളി ഉണ്ടായ സാമ്പത്തിക വര്‍ഷമാണ് 2019 എന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. പണലഭ്യതയിലുണ്ടായ പ്രതിസന്ധികളും വാഹന മേഖല അഭിമുഖീകരിച്ച പ്രശ്നങ്ങളും എന്‍ബിഎഫ്‍സികളെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉല്‍സവ സീസണ്‍ വരുന്നത് രണ്ടാം ക്വാർട്ടറിൽ മികച്ച പ്രകടനം നടത്താന്‍ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബജറ്റനുസരിച്ച് അടിസ്ഥാന സൗകര്യ മേഖലയിലും ഗ്രാമീണ മേഖലയിലും നൈപുണ്യ വികസനത്തിനുമായി നടപ്പാക്കുന്ന പദ്ധതികള്‍ ഇരുചക്ര വാഹന മേഖലയിലെ ഡിമാന്‍റ് കൂടാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
കമ്പനിയുടെ യൂസ്‍ഡ് കാര്‍ ബിസിനസ് മേഖലയിലെ പ്രകടനം തൃപ്തികരമാണെന്ന് തോമസ് ജോര്‍ജ് മുത്തൂറ്റ് വ്യക്തമാക്കി. പദ്ധതിയിട്ടത് പ്രകാരമുളള മുന്നേറ്റമാണ് കമ്പനിയുടെ ഈ വിഭാഗം കാഴ്ചവെക്കുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മുത്തൂറ്റ് ബ്ലൂ ഗ്രൂപ്പ് പ്രമോട്ടര്‍ ഡയറക്ടര്‍ കൂടിയായ തോമസ് ജോര്‍ജ് മുത്തൂറ്റ് വെളിപ്പെടുത്തി.  മുത്തൂറ്റ് ബ്ലൂവിന്‍റെ ലക്ഷ്യമെന്നത് മനുഷ്യരുടെ ആഗ്രഹ സാക്ഷാല്‍ക്കാരത്തിന് പിന്തുണയേകുക എന്നതാണ്. അത് നിലവിലുളള ഇരുചക്ര വാഹന വായ്പയാണെങ്കിലും യൂസ്‍ഡ് കാര്‍ ബിസിനസ് ആണെങ്കിലും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിനുളള വായ്പയാണെങ്കിലുമെല്ലാം സമൂഹത്തിന്‍റെ ഏറ്റവും താഴെ തട്ടിലുളളവര്‍ക്ക് കൂടി സഹായം നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന്  തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള3600ലേറെ ശാഖകളിലൂടെ ശക്തമായ സാന്നിധ്യമാകാനും വാഹന വായ്പ ലഭ്യമാക്കുന്നതിനുളള വിപുലമായ ശൃംഖല സൃഷ്ടിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന്  മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ചീപ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലക്സ്യൂസ് പറഞ്ഞു.50 ലക്ഷം വിശ്വസ്തരായ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ടെന്നും ഒരു ലക്ഷത്തോളം ഇടപാടുകളാണ് 3600 ശാഖകളിലൂടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.