ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ വർധന

Posted on: August 6, 2016

Indian-Bank-Logo-Big

കൊച്ചി : നടപ്പുസാമ്പത്തികവർഷം ജൂൺ 31 ന് അവസാനിച്ച ക്വാർട്ടറിൽ ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 307.36 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യൻ ബാങ്ക് 215.28 കോടി രൂപ അറ്റാദായമായിരുന്നു നേടിയത്. ബാങ്കിന്റെ പ്രവർത്തന ലാഭം 27 ശതമാനം വർധിച്ച് 903.18 കോടി രൂപയിലും എത്തി. ബാങ്കിന്റെ അറ്റ പലിശ 10.35 ശതമാനം വർധനവോടെ 1236.32 കോടി രൂപയിലും എത്തി. മുൻ വർഷം ആദ്യ ക്വാർട്ടറിൽ 1120.35 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മറ്റു വരുമാനങ്ങളുടെ കാര്യത്തിലും ഈ വർഷത്തെ ആദ്യ ക്വാർട്ടറിൽ 17.6 ശതമാനം വർധനവു രേഖപ്പടുത്തി. ചെലവ് 8.4 ശതമാനം കുറഞ്ഞ് 485.59 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തികളുടെ തോത് കഴിഞ്ഞ മാർച്ചിൽ അവസാനിച്ച ക്വാർട്ടറിനെ അപേക്ഷിച്ച് 0.76 ശതമാനം വർധിച്ചു. ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ ആകെ വായ്പകളുടെ 6.97 ശതമാനമാണ് ആകെ നിഷ്‌ക്രിയ ആസ്തി.