മുത്തൂറ്റ് ഫിനാൻസിന് 265 കോടി രൂപ അറ്റാദായം

Posted on: May 31, 2016

Muthoot-Finance-logo-big

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 265 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷത്തെ 165 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വർധനവാണിത്. 2015-16 ധനകാര്യവർഷത്തെ അറ്റാദായം മുൻ വർഷത്തെ 671 കോടി രൂപയിൽ നിന്ന് 21 ശതമാനം വർധിച്ച് 810 കോടി രൂപയായി.

കഴിഞ്ഞ ധനകാര്യവർഷത്തിന്റെ അവസാന ക്വാർട്ടറിൽ അത്യുത്സാഹത്തോടെ നടത്തിയ ശ്രമങ്ങളാണ് ഉയർന്ന നേട്ടങ്ങളിലേക്കു വഴി തുറന്നതെന്ന് ചെയർമാൻ എം.ജി. ജോർജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം സ്വർണ പണയ വായ്പാ മേഖലയിലെ വളർച്ച 4 ശതമാനം മാത്രമായിരുന്നുവെന്ന് ഈ അവസരത്തിൽ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

ചെന്നൈ ആസ്ഥാനമായി മൈക്രോ ഫിനാൻസ് രംഗത്തു പ്രവർത്തിക്കുന്ന ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ്് ഫിനാൻസിന്റെ 19.50 ശതമാനം ഓഹരികൾ സ്വന്തമാക്കിയ കമ്പനി 37.66 ശതമാനം കൂടി സ്വായത്തമാക്കാൻ പദ്ധതിയിടുന്നകായും അദ്ദേഹം വെളിപ്പെടുത്തി. ബെൽസ്റ്റാറിനെ സബ്‌സിഡിയറി ആക്കി കൂടുതൽ വൈവധ്യവത്ക്കരിക്കാനാണ് ലക്ഷ്യമിടുത്. ഒരു മ്യൂച്ചൽ ഫണ്ട് ആരംഭിക്കുവാൻ സെബിയുടെ അംഗീകാരം തേടാനും ബോർഡ് യോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.