ഒൻപത് വനിത സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം

Posted on: December 20, 2021

കൊച്ചി : കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടത്തിയ മൂന്നാമത് വനിതാ സ്റ്റാര്‍ട്ട് അപ്പ് ഉച്ചകോടിയില്‍ ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകള്‍ വനിതാ സംരംഭക ധനസഹായത്തിന് അര്‍ഹരായി. മികച്ച ആശയങ്ങള്‍ക്കും ഉത്പന്ന രൂപകല്പനകള്‍ക്കുമാണ് വനിതാ സംരംഭക ധനസഹായം നല്‍കുന്നത്.

പി.എസ്. ബീന (ഒമിജെന്‍ ലൈഫ് സയന്‍സസ്), സോണിയ മോഹന്‍ദാസ് (വേഫര്‍ചിപ്‌സ് ടെക്‌നോ സൊല്യൂഷന്‍സ്), മറിയം വിധു വിജയന്‍ (ക്രിന്‍ക്), സുനിത ഫൈസല്‍ (സെലിബീസ് ടെക്‌നോളജീസ്) നിമിഷ ജെ. വടക്കന്‍ (ഏയര്‍ ഫിന്‍ടെക്), എം. നിസരി (ഹബ്ബ് വേഡ്‌സ്), അശ്വതി വേണുഗോപാല്‍ (അവസരശാല), ജീഷ് വെണ്‍മാരത്ത് (സി-ഡിഡ്), ഡോ. പി.എ. ശില്പ (നാനോഗ്രാഫ്) എന്നിവര്‍ക്ക് അഞ്ചുലക്ഷംരൂപ വീതം ഗ്രാന്റായി ലഭിക്കും.

TAGS: Kerala Startups |