യു എസ് ടി 10,000 പുതിയ തൊഴിലവസരമൊരുക്കും

Posted on: August 5, 2021

കൊച്ചി : കേരളത്തില്‍ സാന്നിധ്യമുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി., ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക് മേഖലയിലും ആഗോളതലത്തിലെ മറ്റു പ്രവര്‍ത്തന കേന്ദ്രങ്ങളിലും ഈ വര്‍ഷം 10,000 പ്രൊഫഷണലുകളെ നിയമിക്കും.

ഏഷ്യ പസിഫിക് മേഖലയിലുള്ള ഇന്ത്യ, ഇസ്രയേല്‍, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളെക്കൂടാതെ, വടക്കേ അമേരിക്ക, ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്പനികളുടെ ഡിജിറ്റല്‍ പരിണാമത്തിനും ഡിജിറ്റല്‍ സാമ്പത്തികാവസ്ഥയുടെ ഉയര്‍ച്ചയ്ക്കുമായി പ്രവര്‍ത്തിച്ചുവരികയാണ് കമ്പനി. ഇതോടനുബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള തൊഴിലവസരങ്ങള്‍ നികത്താനാണ് വന്‍തോതിലുള്ള നിയമനം. 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35 ഓഫീസുകളിലായി 26,000 ജീവനക്കാര്‍ ഇപ്പോള്‍ യു.എസ്.ടി.യില്‍ ജോലി ചെയ്യുന്നുണ്ട്.

ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജാവ, ഡേറ്റസയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍ എന്നിവയില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കാണ് അവസരം. 2,000 എന്‍ട്രി ലെവല്‍ എന്‍ജിനീയര്‍മാരെയും ആവശ്യമുണ്ട്. വിവരങ്ങള്‍ക്ക്: https://www.ust.com/en/careers

TAGS: Ust |