ഐ സി എ ഐ സ്റ്റാർട്ടപ്പ് ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു

Posted on: July 9, 2021


കൊച്ചി : ഇന്‍സ്മിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) എറണാകുളം ശാഖയുടെ നേതൃത്വത്തില്‍ എം.എസ്, എം.ഇ. ആന്‍ഡ് സ്മാര്‍ട്ടപ്പ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തം തുടങ്ങി. ലോക എം.എസ്.എം. ഇ ദിനത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡെസ്‌കിലൂടെ സ്റ്റാര്‍ട്ടപ്പ് രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്. സംശയങ്ങള്‍ 24 മണിക്കുറിനകം മനസിലാക്കിക്കൊടുക്കുന്ന വിധത്തിലാണ് ഡസ്‌ക് ക്രമീകരിച്ചിരിക്കുന്നത്. സേവനങ്ങള്‍ സൗജന്യമായിരിക്കും.

TAGS: ICAI | Starups |